ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച, പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്ക് വർധനവ് 

Date:

Share post:

ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന പ്രവാസി കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാത്രമല്ല നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കാത്തതും പ്രവാസികളെ വലയ്ക്കുന്നുണ്ട്.

അതേസമയം പരിമിതമായ സീറ്റിന് പൊള്ളുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. എന്നാൽ വിവിധ സെക്ടർ വഴിയുള്ള കണക്‌ഷൻ വിമാനത്തിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്കും നിരക്കിന് വ്യത്യാസമില്ല. ഇന്നു കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 40,000 രൂപയാണ് ഈടാക്കുന്നത്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ദുബായിലേക്കു വരാൻ 1,60,000 രൂപ വേണ്ടി വരും.

വരും ദിവസങ്ങളിൽ നിരക്ക് ഇനിയും കൂടുമെന്നാണ് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചത്. അതേസമയം എമിറേറ്റ്സ്, എയർ ഇന്ത്യ, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ വൺവേ നിരക്ക് 60,000–90,000 രൂപയാണ് . തിരക്ക് കൂടുന്തോറും നിരക്കും കൂടുകയും ചെയ്യും. എന്നാൽ ചെറിയ കുട്ടികളുമായി കണക്‌ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് മലയാളി കുടുംബങ്ങൾ പറയുന്നത്.

എന്നാൽ സീറ്റ് കിട്ടാതെ ഗൾഫിലേക്ക് മടങ്ങിയെത്താനുള്ള പ്രയാസത്തിലാണ് പലരും. ജൂലൈയിൽ നാട്ടിലേക്ക് പോയി ഓഗസ്റ്റിൽ തിരിച്ചുവരാൻ നാലംഗ കുടുംബത്തിന് മൂന്ന് ലക്ഷത്തോളം രൂപ ടിക്കറ്റിനു മാത്രം ചെലവാക്കേണ്ടി വന്നുവെന്ന് യാത്രക്കാരനായ ഒരു പ്രവാസി പറഞ്ഞു. ഇതു മനസ്സിലാക്കി ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തണമെന്നാണ് എല്ലാ പ്രവാസികളുടെയും ആവശ്യം. കണ്ണൂർ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ വിമാനത്താവളത്തിലേക്കും സർവീസ് നടത്താൻ കൂടുതൽ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാൽ പ്രശ്നത്തിന് താൽക്കാലിക ആശ്വാസമാകുമെന്നും പ്രവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...