എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയുടെ ഒരു ലഘുഭക്ഷണ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബ്രെഡിലേക്ക് തേൻ എങ്ങനെ പുരട്ടുന്നുവെന്നാണ് അദ്ദേഹം കാണിക്കുന്നത്. തേൻ കുപ്പി നേരെ പിടിച്ച്, കുപ്പിയുടെ മുകളിൽ ഒരു കഷണം ബ്രെഡ് പിടിച്ച് തേൻ പിഴിഞ്ഞെടുക്കുന്നു. തേൻ ബ്രെഡ് സ്ലൈസിൽ ചേർന്ന് ഒരു പന്ത് പോലെ രൂപപ്പെടുന്നു.
“ബഹിരാകാശത്ത് തേനിന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ന കമന്റോടുകൂടിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തേൻ ഇപ്പോഴും എന്റെ കൈയിലുണ്ട്. തേനിന് ധാരാളം ഗുണങ്ങളുണ്ട്, പ്രത്യേകിച്ച് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിന്, എന്നും അദ്ദേഹം കുറിച്ചു. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
മൈക്രോ ഗ്രാവിറ്റിയിൽ തേനിനുണ്ടാകുന്ന മാറ്റമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിന് മുൻപ് മൈക്രോ ഗ്രാവിറ്റിയിലുള്ള വെള്ളത്തിന്റെ അവസ്ഥയും അദ്ദേഹം കാണിച്ചു തന്നിരുന്നു.