ഖലീഫ ഫൌണ്ടേഷന് ദുബായ് ഇസ്ലാമിക്‌ ബാങ്കിന്റെ 25 ലക്ഷം ദിർഹം സംഭാവന 

Date:

Share post:

യുഎഇ പ്ര​മു​ഖ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്യാ​​​ൻ ഫൗ​ണ്ടേ​ഷ​ന് (കെ.​എ​ഫ്) ദുബായ് ഇ​സ്​​ലാ​മി​ക്​ ബാങ്കിന്റെ സംഭാവന. 25 ല​ക്ഷം ദി​ർ​ഹമാണ് സം​ഭാ​വ​നയായി ന​ൽ​കിയത്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ സഹായിക്കുന്നതിന് വേണ്ടി അ​ടു​ത്തി​ടെ ഫൗണ്ടേഷൻ ആ​രം​ഭി​ച്ച ‘ദാ​നം ആ​ശ്വാ​സ​വും ആ​ന​ന്ദ​വു​മാ​ണ്​’ എ​ന്ന സം​രം​ഭ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്​. ഖ​ലീ​ഫ​ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാൻ ഫൗ​ണ്ടേ​ഷ​ൻ, എ​മി​റേ​റ്റ്​​സ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​, ദുബായ് ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക് എ​ന്നി​വ​ർ​ക്കി​ട​യി​ലു​ള്ള ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ലാ​ണ്​ ആ​രോ​ഗ്യ രം​ഗ​ത്തെ സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​സ്​​ലാ​മി​ക്​ ബാ​ങ്ക്​ പ്ര​ഖ്യാ​പി​ച്ച​ത്.

അതേസമയം എ​മി​റേ​റ്റി​ലെ 15 മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ൽ വി​ത​ര​ണം ചെയ്യുന്നതിന് വേണ്ടി 77 ഫി​സി​യോ​തെ​റാപ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​​ ഖ​ലീ​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാ​​ൻ ​ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു. കൂടാതെ ഡി​ജി​റ്റ​ൽ സം​ഭാ​വ​നക​ൾ​ക്ക്‌ വേണ്ടി പ്ര​ത്യേ​ക പ്ലാ​റ്റ്​​ഫോ​മു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​പ​ദ്ധ​തി ആ​രോ​ഗ്യ​സു​ര​ക്ഷ സേ​വ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വി​ത​ര​ണം ചെയ്യുകയും പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കു​റയ്ക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...