അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ അധികൃതർ കർശന നടപടി ആരംഭിച്ചു. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ടീമുകൾ ബോധവൽക്കരണ കാമ്പയിൻ നടത്തുകയും പാർക്കിംഗ് സ്ഥലങ്ങളും പൊതു സ്ഥലങ്ങളും ഉപേക്ഷിക്കപ്പെട്ട കാറുകൾ കണ്ടെത്താനുള്ള പരിശോധനകൾ വേഗത്തിലാക്കുകയും ചെയ്തു.
പൊതുജനാരോഗ്യം സംരക്ഷിക്കുക, ഇടങ്ങൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുക, സുസ്ഥിരമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് അൽ ദഫ്രയുടെ പ്രചാരണം.
കാറുകൾ ഉപേക്ഷിക്കുന്നത് 3,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലും ലഭിക്കാവുന്ന കുറ്റമാണ്. താമസക്കാരോട് അവരുടെ കാറുകളുടെ ശുചിത്വം എപ്പോഴും പരിപാലിക്കാനും ദീർഘനേരം വെളിയിൽ വിടുന്നത് ഒഴിവാക്കാനും അതോറിറ്റി അഭ്യർത്ഥിക്കുന്നു.