നടൻ ഗിന്നസ് പക്രുവിന്റെ മകൾ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചോറൂണ് നടത്തി. കുടുംബാംഗങ്ങൾക്കൊപ്പം നവരാത്രി മണ്ഡപത്തിൽ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്.
‘ആ..ആ..അമ്…അം… ദ്വിജ മോൾക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം’ – എന്ന കുറിപ്പോടെയാണ് താരം ചോറൂണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദ്വിജക്കുട്ടിയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
മൂത്ത മകൾ ദീപ്ത കീർത്തി കുഞ്ഞിനെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരം രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 2006 ലായിരുന്നു ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്.