ഉത്തരേന്ത്യയിൽ പ്രളയത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനവുമായി യുഎഇ. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാർഢ്യവും മരിച്ചവരുടെ കുടുംബത്തോട് ദുഃഖവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം കെടുതികളിൽ നിന്ന് അതിവേഗം തിരികെ വരാൻ കഴിയട്ടേയെന്നും മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.