അൽ ഹിലാലിന്റെ ഗോൾ വല കാക്കാൻ യാസിൻ ബോനോ സൗദിയിലേക്ക്. മൊറോക്കോൻ ഗോൾ കീപ്പർ യാസിൻ ബോനൂവിനെ വൻ തുകയ്ക്ക് അൽ ഹിലാൽ ക്ലബ് സ്വന്തമാക്കി. ഇതിന് മുൻപ് സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. 21 ദശലക്ഷം യൂറോയ്ക്കാണ് (189 കോടി രൂപ) ഇരു ക്ലബുകൾ തമ്മിൽ കരാറിലെത്തിയത്.
അതേസമയം ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ ടീം സെമി വരെ എത്തിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് ബോനോ. അതിൽ ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ ഒരു ഗോളിന് മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തുന്നത്. 141 മത്സരങ്ങൾ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചു. 58 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാംപ്യന്മാരായ സെവിയ ടീമിലും ബോനോ ഉണ്ടായിരുന്നു. മൊറോക്കൻ ദേശീയ ടീമിൽ 21 മത്സരങ്ങളും ബോനോ കളിച്ചിട്ടുണ്ട്.