ജോർദാനിൽ വിഷവാതകം ചോർന്ന് 10 മരണം

Date:

Share post:

ജോർദാനിൽ തെക്കൻ തുറമുഖ നഗരമായ അക്കാബയിൽ വിഷവാതക ചോർച്ച. വിഷവാതകം ശ്വസിച്ച്‌ പത്ത് പേർ മരിച്ചു. 250 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് ഔദ്യോഗിക ജോർദാൻ ടിവിയുടെ റിപ്പോർട്ട്.

ടാങ്കറിൽ എന്തൊക്കെ വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നതിനെ കുറിച്ച് വ്യക്തതയില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷം പ്രദേശം സീൽ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 199 പേർ പരിക്കേറ്റ് ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്ന് സർക്കാർ ടിവി ചാനലായ അൽ-മമാൽക്ക റിപ്പോർട്ട്‌ ചെയ്യുന്നു.

വാതക ചോർച്ചയുണ്ടായ സ്ഥലത്തുനിന്നും 25 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലകളിൽ ഉള്ളവരോട് വീടുകളിൽ തന്നെ കഴിയാനും ജനലുകളും വാതിലുകളും അടച്ചിടാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വാതക ചോർച്ചയെ തുടർന്ന് സമീപ പ്രദേശങ്ങളിൽ അപകട സാധ്യതയും വർധിച്ചിട്ടുണ്ട്. ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയച്ചതായും റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....