യുകെയിൽ അവധിക്കാലം ചെലവഴിച്ച് എമിറേറ്റിന്റെ പ്രിയപ്പെട്ട ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ മാസം ആദ്യവും ലണ്ടിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ, യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ പങ്കിട്ട ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്.
സ്കോട്ടിഷ് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹായികൾക്കും സംഘത്തിനും ഒപ്പം ഷെയ്ഖ് മുഹമ്മദ് മലകളുടെ ഭംഗി ആസ്വദിക്കുന്നത് ഫിഷിംഗ് നടത്തുന്നതും കാണാം.
ഫോട്ടോകൾ പങ്കിട്ട് 12 മണിക്കൂറിനുള്ളിൽ, പോസ്റ്റുകൾക്ക് ഇതിനകം 30,000 ലൈക്കുകളാണ് ലഭിച്ചത്. ഒപ്പം തങ്ങളുടെ ഭരണാധികാരിക്ക് ഉള്ള ആശംസാപ്രവാഹങ്ങളും.