ഷാർജ യൂണിവേഴ്സിറ്റിയിലെ ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി സ്പേസ് സയൻസസ് ആന്റ് ടെക്നോളജി നിർമ്മിച്ച് (എസ്.എ.എ.എസ്.എസ്.ടി) ഏറ്റവും പുതിയ ശാസ്ത്രീയ ഉപകരണമായ 4.5 മീറ്റർ എസ്-ബാൻഡ് ഗ്രൗണ്ട് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. 2023 ജനുവരിയിൽ എസ്.എ.എ.എസ്.എസ്.ടി വിക്ഷേപിച്ച ആദ്യത്തെ ക്യൂബ് ഉപഗ്രഹമായ ‘ഷാർജ-സാറ്റ്-1’ൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നതാണ് സ്റ്റേഷന്റെ പ്രാഥമിക ദൗത്യം.
ഷാർജ-സാറ്റ് 1 ക്യൂബ്സാറ്റ് സീരീസിൽനിന്ന് വിവരങ്ങൾ കൈമാറാനും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും ഇതുവഴി സാധിക്കും. ഉപഗ്രഹത്തിൽ രണ്ട് പേലോഡുകളാണുള്ളത്. ഒന്നാമത്തേത് ഏറ്റവും പരിഷ്കരിച്ച എക്സ്-റേ ഡിറ്റക്ടറാണ്. സൗര കൊറോണൽ ദ്വാരങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രഭാവം അളക്കുകയും അതുവഴി ബഹിരാകാശ കാലാവസ്ഥയേക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.