റാസൽഖൈമയിലെ പൊലീസ് സേനയിൽ നിന്ന് വിരമിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തിൽ സ്വീകരണം നൽകി സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി.
റാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമിയും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ, മുൻ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തെയും ദേശീയ ചുമതലകളോടുള്ള സമർപ്പണത്തെയും ഷെയ്ഖ് സൗദ് പ്രശംസിച്ചു, ഷെയ്ഖ് സൗദ് നൽകിയ പിന്തുണയ്ക്ക് വിരമിച്ച ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു