2023ൻ്റെ ആദ്യ പകുതിയിൽ പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾക്കായി മൂന്ന് തുടർച്ചയായ പരിശീലന കോഴ്സുകൾ നടത്തി അബുദാബി ജുഡീഷ്യൽ അക്കാദമി (എഡിജിഎ) . സാങ്കേതികവും ഭരണപരവും നേതൃത്വപരവുമായ കഴിവുകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 81 മണിക്കൂറുകൾ നീളമുളള പരിശീലനമാണ് സംഘടിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മെഡിസിൻ, മാനസികാരോഗ്യം തുടങ്ങിയ ദ്വിതീയ ജുഡീഷ്യൽ സയൻസുകളിലെ കഴിവുകൾ സംബന്ധിച്ചും അന്താരാഷ്ട്ര സമ്പ്രദായങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും സംബന്ധിച്ച വിഷങ്ങളിലും പരിശീലനം നൽകി. പുതിയ നിയമങ്ങളുടെയും നിയമ നിർമ്മാണങ്ങളുടെയും പ്രായോഗിക വശം, ആഗോള സംഭവ വികാസങ്ങൾ, സുരക്ഷയും കമ്മ്യൂണിറ്റി സ്ഥിരതയും തുടങ്ങി നിരവധി വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രോസിക്യൂഷൻ രീതികളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
ജുഡീഷ്യൽ, നിയമ പരിശീലനത്തിനുള്ള പ്രാദേശിക, അന്തർദേശീയ കേന്ദ്രമെന്ന നിലയിൽ അക്കാദമിയുടെ പദവി ഉയർത്തുന്ന മൂല്യനിർണ്ണയം രീതികളും അസൈൻമെൻ്റുംകളും പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂട്ടർമാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയിൽ സർഗ്ഗാത്മകതയും നവീകരണവും ഉറപ്പാക്കുന്നതിലും പരിപാടിയുടെ പ്രാധാന്യം വളരെ വലുതാണെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ അറ്റോർണി ജനറൽ അലി മുഹമ്മദ് അബ്ദുല്ല അൽ ബലൂഷി വ്യക്തമാക്കി.