രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

Date:

Share post:

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം തുടരുന്ന മണിപ്പൂരിനെ പരാമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസം​ഗിച്ചത്. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്നും സമാധാനത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങളുടെ സംഭാവനകൾ നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലി അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മണിപ്പൂരിൽ അക്രമത്തിന്റെ . നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരന്മാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോൾ, മേഖലയിൽ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാരും നടത്തുന്നുണ്ട്. പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധികൾ സൃഷ്ടിച്ചു. ഇത് നേരിട്ട എല്ലാ കുടുംബങ്ങൾക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...