‘ബിഗ് ബിയർഡ്’ , ഏറ്റവും നീളം കൂടിയ താടിയുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത

Date:

Share post:

ഏറ്റവും നീളം കൂടിയ താടിയുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. മിഷിഗണിൽ നിന്നുള്ള 38 കാരിയായ എറിൻ ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് എറിന്റെ താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ ഫലമായാണ് ഇത്രയും നീളമുള്ള താടി വളർന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളർച്ചയ്ക്കും കാരണമാവുകയും ചെയ്തു.

13 വയസ്സുള്ളപ്പോഴാണ് എറിന്റെ ഈ നേട്ടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. ആദ്യമൊക്കെ ദിവസത്തിൽ മൂന്ന് തവണ വരെ ഷേവിംഗ്, വാക്സിംഗ് എന്നിവ ചെയ്തും മുടി നീക്കം ചെയ്യാനുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും വളർന്നു വരുന്ന താടി ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന നേത്രാഘാതം മൂലം കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെടുകയും ഷേവ് ചെയ്യുന്നത് നിർത്തുകയും ചെയ്തു. പിന്നീട് താടി വളർത്താൻ തുടങ്ങുകയും ചെയ്തു.

2023 ഫെബ്രുവരി എട്ടിന് 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ആണ് എറിൻ ഔദ്യോഗികമായി തകർത്തിരിക്കുന്നത്. അതേസമയം ബാക്ടീരിയ അണുബാധയെ തുടർന്ന് എറിന്റെ ഒരു കാലിന്റെ താഴത്തെ പകുതി ഛേദിക്കപ്പെട്ടതുൾപ്പെട്ടിരുന്നു. ഈ ആ രോഗ്യപ്രശ്നങ്ങൾക്കും ഇടയിലാണ് ഇങ്ങനെയൊരു നേട്ടം എറിൻ കൈവരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...