ദോഹ എക്സ്പോ 2023, വേദിയാകാൻ അൽബിദ പാർക്ക്

Date:

Share post:

ദോഹയിൽ നടക്കാനിരിക്കുന്ന ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് വേദിയാകാൻ ഒരുങ്ങി അൽബിദ പാർക്ക്. രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയുടെ (ദോഹ എക്‌സ്‌പോ) ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുന്നതാണ് ദോഹ എക്‌സ്‌പോ വേദിയിൽ സജ്ജീകരിച്ചിരിക്കുന്ന ക്രമീകരണങ്ങൾ. പ്ലാസ്റ്റിക്കിനും പരിസ്ഥിതിയ്ക്ക് ഹാനികരമാകുന്ന സാധനങ്ങൾക്ക് ഇടം നൽകാതെയാണ് എക്‌സ്‌പോ വേദിയിലെ ഓരോ ഇടങ്ങളും സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ-പാനീയ വിൽപന സ്റ്റാളുകളിൽ പാചക വാതകത്തിന്റെയും മരക്കരി (ചാർക്കോൾ)യുടെയും ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇലക്ട്രിക് അടുക്കള ഉപകരണങ്ങൾക്ക് മാത്രമാണ് ഇവിടെ അനുമതി നൽകിയിട്ടുള്ളത്.

അതേസമയം ഫുഡ് കിയോസ്‌ക്കുകൾ വാടകയ്ക്ക് എടുക്കുന്നവർ പരിസ്ഥിതി സൗഹൃദ നടപടികൾ പാലിക്കണമെന്ന വ്യവസ്ഥ. കൃത്യമായ മാർഗനിർദേശങ്ങളാണ് നൽകിയത്. ഭക്ഷണം പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ പാടില്ല. പരിസ്ഥിത സൗഹൃദ പായ്ക്കിങ് മാത്രമേ അനുവദിക്കൂ. ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രധാന മേഖലയിൽ പ്രത്യേക പെട്ടി ഉണ്ടാകും. എല്ലാ ഭക്ഷ്യ മാലിന്യങ്ങളും പുനരുപയോഗിക്കുകയും ജൈവവളമാക്കി മാറ്റുകയും ചെയ്യാനാണ് പദ്ധതി. ഹരിത ഭാവിയുടെയും സുസ്ഥിരതയുടെയും ആശയങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രദർശന നഗരിയിലെ നിർമാണം പൂർത്തിയാക്കിയത്.

കാർബൺ പ്രസരണം കുറച്ച് ഹരിതഭാവിയുടെ ആശയം അവതരിപ്പിക്കുകയാണ് ലക്ഷ്യം. എക്‌സ്‌പോ 2023 ദോഹയിൽ നടക്കുന്ന പരിപാടികളും എക്‌സ്‌പോയുടെ പ്രമേയത്തിലധിഷ്ഠിതമാണ്. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ അൽബിദ പാർക്കിൽ 6 മാസം നീളുന്ന എക്‌സ്‌പോയിൽ ഹോർട്ടികൾചർ, കൃഷി, സുസ്ഥിരത എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ, അത്യാധുനിക കാർഷിക ഉപകരണങ്ങൾ, പൂന്തോട്ടങ്ങൾ, പ്രദർശനങ്ങൾ എന്നിവയെല്ലാമുണ്ടാകും. 6 മാസവും സന്ദർശകർക്കായി വിസ്മയിപ്പിക്കുന്ന വിനോദ പരിപാടികളും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...