കെ ബസ്സ് പദ്ധതിയുമായി കുവൈറ്റ്; കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയ്ക്ക് 60 വയസ്

Date:

Share post:

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റിന്റെ നീക്കം. പുതിയ കെ ബസ്സ് പദ്ധതിയക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി. ആധുനിക സൗകര്യങ്ങളോടെ പുതിയ രൂപത്തില്‍ നിരത്തിലെത്തുന്ന കെ ബസ്സുകൾ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.

കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ അറുപതാമത് വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കെ ബസ്സ് അവതരിപ്പിച്ചത്. കമ്പനിയുടെ നവീകരിച്ച ലോഗോയും ചടങ്ങില്‍ പ്രകാശിപ്പിച്ചു. സ്മാ​ർ​ട്ട് സ്‌​ക്രീ​നു​ക​ളും മൊ​ബൈ​ൽ ചാ​ർ​ജി​ങ്ങി​നാ​യു​ള്ള യു.​എ​സ്.​ബി സ്ലോട്ടുകളും സുഖകരമായ സീറ്റിംഗും മറ്റുമാണ് കെ ബസ്സിനെ വെത്യസ്തമാക്കുന്നതെന്ന് കമ്പനി സിഇഒ മൻ​സൂ​ർ അ​ൽ സാ​ദ് പ​റ​ഞ്ഞു.

29 സീറ്റുകൾ ഉളളതും 35 സീറ്റുകൾ ഉളളതുമായി രണ്ടുതരം ബസ്സുകളാണ് സര്‍വ്വീസ് നടത്തുക. രണ്ട് സീറ്റുകൾ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. രാജ്യമാകെ 35 റൂട്ടുകളിലാണ് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

കൂടുതല്‍ സര്‍വ്വീസുകൾ ഏര്‍പ്പെടുത്താനും കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട കമ്പനി തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സര്‍വ്വീസുകൾക്കിടെ കെ ബസ്സുകൾ എത്തുന്നതോടെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പ്രതാപം തിരിച്ചുപിടിക്കാന്‍ ക‍ഴിയുമെന്നും അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് അധികാരികൾ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...