തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.
പിന്നണിഗായകൻ നിതിൻ രാജിന്റെ സംഗീതനിശയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. യാത്രക്കാർക്കും മറ്റു സന്ദർശകർക്കുമായി സെപ്റ്റംബർ 08 വരെ എല്ലാ ദിവസവും കലാവിരുന്ന് ഉൾപ്പെടെയുള്ള പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര ടെർമിനലിൽ കേരളത്തിലെ കരകൗശല വസ്തുക്കളുടെ ക്യൂറേറ്റഡ് മാർക്കറ്റ് ഇന്ന് മുതൽ തുടങ്ങും. വിമാനത്താവളത്തിനുള്ളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അലങ്കാരങ്ങളും സെൽഫി പോയിന്റുകളും ഒരുങ്ങി. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്, റിറ്റെയിൽ, എഫ് ആൻഡ് ബി ഔട്ലെറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ 25 ലക്ഷം രൂപ വില വരുന്ന എസ് യു വി കാറും ബൈക്കും സ്വർണനാണയങ്ങളും സമ്മാനമായി ലഭിക്കും.