52 വര്‍ഷങ്ങള്‍ക്ക് ശേഷം പഠിച്ച സ്കൂൾ സന്ദർശിച്ച് എംഎ യൂസഫ് അലി. ഒരുമിച്ച് ഒരേക്ലാസ് മുറിയില്‍ ഇരുന്ന് കൂട്ടുകാരോടൊത്ത് പഠിച്ചതും കളിച്ചു നടന്ന കാലവും അദ്ദേഹം ഓര്‍ത്തെടുത്തു. ഒരിക്കൽ കൂടി ആ കൂട്ടുകാര്‍ക്കൊപ്പം എംഎ യൂസഫലി ഒത്തു ചേർന്നു. തൃശൂരിലെ കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലാണ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും ഒപ്പമിരുന്ന് കേക്ക് മുറിച്ചും അട കഴിച്ചും എം എ യൂസഫലി സൗഹൃദം പുതുക്കിയത്. ഒപ്പം പഠിച്ച സ്കൂളിന് 50 ലക്ഷം രൂപയുടെ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരുടേയും പേര് പോലും അദ്ദേഹം മറന്നിരുന്നില്ല. ഒപ്പം പഴയ അധ്യാപകരുമുണ്ടായിരുന്നു. തൃശൂര്‍ കാട്ടൂര്‍ കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലാണ് എംഎ യൂസഫലി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതേസമയം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കുന്നുണ്ട് എന്ന് അറിഞ്ഞയുടന്‍ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് എം.എ യൂസഫലി സൗഹൃദസംഗമത്തിന് എത്തിയത്.