ദുബായിൽ വാഹനത്തിന് തീപിടിച്ച സംഭവം: മുന്നറിയിപ്പുമായി പൊലീസ്

Date:

Share post:

ദുബായ് നഗരത്തിൽ വാഹനത്തിന് തീപിടിച്ച സംഭവത്തിന് പിന്നാലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ഷാർജയിലേക്കുള്ള അൽ ഗർഹൂദ് ടണലിന് ശേഷം ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലാണ് സംഭവം നടന്നത്. റോഡിൽ വാഹനമോടിക്കുമ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തിരുന്നു. ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന്റെ ദിശയിൽ ഷാംഗ്രി-ലാ ഹോട്ടലിന് സമീപം ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുവെന്നും ദുബായ് പോലീസ് പറഞ്ഞു.

പകൽ സമയത്ത് പൊടിക്കാറ്റ് വീശുമെന്നുള്ള കാലാവസ്ഥ മുന്നറിയിപ്പും വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നും ​ദുബായ് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...