വേനല്‍ അവധി ആസ്വാദ്യകരമാക്കാന്‍ വേനല്‍ പാസുമായി അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം. ഫെറാറി േവൾഡ്, യാസ് വാട്ടര്‍ വേൾഡ്, വാര്‍ണര്‍ ബ്രോസ് വോൾഡ് തുടങ്ങി എമിറേറ്റിലെ തീം പാര്‍ക്കുകളിലേക്കും 13 സാംസ്കാരിക കേന്ദ്രങ്ങളിലേക്കുമാണ് പാസ് അനുവദിക്കുക.
രണ്ട് മാസം നീണ്ടുനില്‍ക്കുന്നതാണ് സമ്മര്‍ പാസിന്‍റെ കാലാവധി. ജൂലൈ 1 മു തല്‍ ഓഗസ്റ്റ് 31 വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 559 ദിര്‍ഹവും കുട്ടികൾക്ക് 499 ദിര്‍ഹവുമാണ് ഫീസ്. മൂന്ന് വയസ്സിന് താഴെയുളളവര്‍ക്ക് സൗജന്യ പ്രവേശനവും അനുവദിക്കും. തീം പാര്‍ക്കുകളിലേക്ക് മാത്രമായി 350 ദിര്‍ഹത്തിന്‍റെ പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്മര്‍പാസ് അനുവദിച്ചിട്ടുളള കേന്ദ്രങ്ങളിലേക്ക് സൗജന്യ ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തതിടിട്ടുണ്ട്. വിനോദസഞ്ചാരികളേയും വേനലില്‍ വീടിനുളളില്‍ കഴിയുന്നവരേയും ഒരുപോലെ ലക്ഷ്യമിട്ടാണ് പദ്ധതികളെന്ന് അബുദാബി സ്കാംസ്കാരിക വിനോദ സഞ്ചാര വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് സാലിഹ് അല്‍ ഗെസരി വ്യക്തമാക്കി.