ജൂലൈ 20 മുതൽ ബസ്മതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. നിരോധനത്തിന് പിന്നാലെ ഇന്ത്യൻ പ്രവാസികൾ യുഎഇയിലേക്ക് മടങ്ങുന്നത് ലഗേജ് നിറയെ അരിയുമായി.
നിരവധി യുഎഇ നിവാസികളാണ് വേനൽക്കാല അവധിക്ക് ശേഷം മടങ്ങുമ്പോൾ ഇന്ത്യയിൽ നിന്ന് അരി കൊണ്ടുവരുന്നത്. ഇന്ത്യൻ പ്രവാസിയായ ഷബ്‌ന എന്നു പറയുന്ന യുവതി പറയുന്നത് ഇങ്ങനെ, അരിയുടെ കയറ്റുമതി നിരോധനത്തിന് മുൻപ് തന്നെ സ്ഥിരമായി അരി ലഗേജിൽ കൊണ്ടു വരുണ്ടെന്നാണ് പറയുന്നത്. യുഎഇയിൽ ധാരാളം കുടുംബ സുഹൃത്തുക്കളുമുണ്ട്, ഇവരുമായി ഒത്തുചേരുന്ന നിരവധി സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ അരിയുടെ ഉപയോഗം വളരെ കൂടുതാലാണെന്ന് ഷബ്ന പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയതോതിൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മൺസൂൺ മഴയ്ക്ക് വൈകിയത് വിളകളെ സാരമായി ബാധിച്ചിരുന്നു. ഉൽപാദന കുറവിനെ തുടർന്ന് വിലക്കയറ്റം രൂക്ഷമായപ്പോഴാണ് കയറ്റുമതി നിരോധിച്ചത്. ഉത്പാദിപ്പിക്കുന്നതിന്റെ 40 ശതമാനത്തിലധികം അരിയാണ് ഇന്ത്യ 140 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. അരി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ യു.എ.ഇയിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള വിലക്കയറ്റവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊരു താത്ക്കാലിക പ്രതിസന്ധിയാണെന്നും പുതിയ വിതരണക്കാർ വിപണിയിൽ പ്രവേശിച്ചാൽ ഉടൻ പരിഹരിക്കപ്പെടുമെന്നും വ്യാപാരികൾ പറയുന്നു. വിയറ്റ്‌നാം, തായ്‌ലൻഡ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി യുഎഇ വിപണിയിലെ ബസുമതി ഇതര അരിയുടെ വിതരണ വിടവ് നികത്തും.