വിവിധ തൊഴിൽമേഖലകളിലെ വിദഗ്ധർക്ക് ​ഗോൾ​ഡൻ വിസ നടപടികൾ ഇനി അതിവേ​ഗം പൂർത്തിയാക്കാം

Date:

Share post:

വിവിധ തൊഴിൽമേഖലകളിലെ വിദഗ്ധർക്ക് യുഎഇ ​ഗോൾ​ഡൻ വിസ നടപടികൾ ഇനി അതിവേ​ഗം പൂർത്തിയാക്കാൻ സാധിക്കും. വിവിര സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ സേവന വിദഗ്ധർ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ വിദ​ഗ്ധർക്കാണ് ഗോൾഡൻ വിസ കൂടുതലായും അനുവദിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ അതിവേ​ഗം പൂർത്തിയാക്കാൻ സാധിക്കും.

​ഗോൾഡൻ വിസ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കിയതിനാൽ രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസ യോഗ്യത, എമിറേറ്റ്സ് ഹെൽത്ത് ഇൻഷുറൻസ്, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ, ചെയ്യുന്ന ജോലിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയാണ് വിസയ്ക്ക് അപേക്ഷിക്കാൻ സമർപ്പിക്കേണ്ട രേഖകൾ. സർക്കാർ ഫീസും വിസ അപേക്ഷ ഫീസും ഉൾപ്പെടെ 3,000 ദിർഹമാണ് ചെലവ് വരിക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...