സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.
24 മണിക്കൂറാണ് നിരീക്ഷണം. അതുകഴിഞ്ഞ് റിവ്യൂ യോഗം ചേര്‍ന്നതിന് ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടും. ഇന്ന് വൈകിട്ടാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്.