ദുബായിലെ അൽ മനാറ റോഡ് ജങ്ഷനിലുള്ള ജുമൈറ സ്ട്രീറ്റിലെ ആദ്യത്തെ രണ്ടു റോഡുകൾ ആഗസ്റ്റ് ആറു മുതൽ ഭാഗികമായി അടച്ചിടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് റോഡുകൾ അടച്ചിടുന്നത്.
ഞായറാഴ്ച രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ചു മണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യമായതിനാൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് അടച്ചിടുന്നത്. അതേസമയം ഇതുവഴി യാത്ര ചെയ്യേണ്ടവർ ബദൽ മാർഗങ്ങൾ തേടണമെന്നും സൂചന ബോർഡുകൾ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നും ആർടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.