സമുദ്രാതിർത്തി ലംഘനം, ഇറാൻ അറസ്റ്റ് ചെയ്ത എട്ട് മലയാളി മത്സ്യ തൊഴിലാളികൾക്ക് മോചനം

Date:

Share post:

സമുദ്രാതിർത്തി ലംഘനം നടത്തി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി മൽസ്യത്തൊഴിലാളികളിൽ എട്ട് പേരെ ഇറാൻ മോചിപ്പിച്ചു. എട്ട് മലയാളികളെയും രണ്ട് തമിഴ്നാട് സ്വദേശികളെയുമാണ് ഇറാൻ അറസ്റ്റ് ചെയ്തത്. അജ്മാനിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ ഇവർക്ക് 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചനം ലഭിച്ചത്. എന്നാൽ ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനും മോചനം ലഭിച്ചിട്ടില്ല.

ഇവരുടെ സ്പോൺസറായ സ്വദേശിയും ഇപ്പോൾ ജയിലിൽ കഴിയുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ്, സ്റ്റാൻലി വാഷിങ്ടൺ, ആരോഗ്യരാജ് വർഗീസ്, ഡിക്സൺ ലോറൻസ്, ഡെന്നിസൺ പൗലോസ്, പത്തനംതിട്ട അടൂർ സ്വദേശിയായ അബ്ദുൽ റഹ്മാൻ എന്നിവരാണ് ഇപ്പോൾ ജയിൽ മോചിതരായത്. കൊല്ലം പറവൂർ സ്വദേശി ഹമീദ് ബദറുദ്ദീനാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കേസ് നടപടികൾ പൂർണമായും അവസാനിപ്പിച്ചതിന് ശേഷം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ അജ്മാനിൽ മടങ്ങിയെത്തുമെന്നാണ് സൂചന. ജൂൺ 18ന് ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ശക്തമായ കാറ്റിൽ ദിശമാറി അതിർത്തി കടന്നതാണെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്.

മൽസ്യത്തൊഴിലാളികൾ മോചിപ്പിക്കപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ട്വീറ്ററിലൂടെ അറിയിച്ചത്. പുറത്തിറങ്ങിയവർ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം ബാക്കിയുള്ളവരും അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന. ജയിൽ മോചിതരായവർക്ക് ടെഹ്റാനിലെ ഇന്ത്യൻ എംബസി താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...