പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

Date:

Share post:

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകും. ഉച്ചകോടിക്ക് ശേഷം 28നാണ് യുഎഇയില്‍ എത്തുക.

അന്തരിച്ച മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ യുഎഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദനം അറിയിക്കും. ജൂൺ 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ബിജെപി നേതാവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മോദിയുടെ യുഎഇ സന്ദർശനം. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സിലെ ഷ്ലോസ് എൽമൗവിലാണ് ജി 7 ഉച്ചകോടി നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി യുഎഇ സന്ദർശിച്ചത്. യുഎഇയുടെ പരമോന്നത ബഹുമതി ഓർഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിച്ചിരുന്നു. 2018-19 വർഷത്തേക്കുള്ള 30 ബില്യൺ യുഎസ് ഡോളറിന്റെയും 2018ൽ 36 ബില്യൺ യുഎസ് ഡോളറിന്റെയും വ്യാപാര കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പ് വെച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...