രാം നാഥ് കോവിന്ദിന്റ പിൻഗാമിയായി ദ്രൗപതി മുർമു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയാകും മുർമു. എൻഡിഎക്ക് അനുകൂലമായ വോട്ടുകൾ എല്ലാം നേടി മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ് ഭരണകക്ഷിക്ക്. ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഒഡീഷയിലെ മയൂർഭഞ്ചിൽ ശിവക്ഷേത്രത്തിന്റെ പൂമുഖം അടിച്ചുവാരുന്ന ദ്രൗപതി മുർമുവിൻ്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. പ്രാർഥനയ്ക്കായി നട തുറക്കും മുമ്പ് നിലം അടിച്ചുവാരുന്ന മുർമു അതിനുശേഷം ശുദ്ധിവരുത്തി, മണി മുഴക്കി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം.
#WATCH | Odisha: NDA's presidential candidate Draupadi Murmu sweeps the floor at Shiv temple in Rairangpur before offering prayers here. pic.twitter.com/HMc9FsVFa7
— ANI (@ANI) June 22, 2022