കുവൈറ്റ് യൂണിവേഴ്സിറ്റി ഇനി മുതൽ പുകവലി നിരോധന മേഖല. യൂണിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളിലും കെട്ടിടങ്ങളിലും എല്ലാത്തരം പുകവലിയും നിരോധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച് കുവൈറ്റ് യൂണിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച സർക്കുലർ പുറത്തിറക്കി.
അതേസമയം നിയമം ലംഘിക്കുന്നവരെ നിയമപരമായ നടപടികൾക്ക് വിധേയമാക്കുമെന്ന് സർക്കുലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും സർക്കുലറിൽ പറയുന്നു.