എഐ ക്യാമറ വഴിയുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനിമുതൽ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ലെന്ന് ഗാതഗതമന്ത്രി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഇന്നലെ വരെ 25. 81 കോടി രൂപയാണ് എഐ ക്യാമറ വഴിയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഇട്ടത്. ഇതിനികം 3.37 കോടി രൂപ പിരിച്ചെടുത്തെന്നും കണക്കുകൾ സൂചിപ്പിക്കകുന്നു.
പിഴ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിട്ടും ചിലർ വിമുഖത തുടരുന്നതായി മൂന്നാം അവലോകന യോഗം വിലയിരുത്തി. തുടർന്നാണ് പിഴ പിരിക്കാൻ പുതിയ നീക്കം കടക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്.ഇതിനകം 32,42,277 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. 3,23,604 പേര്‍ക്ക് നോട്ടീസ് അയച്ചെന്നും മന്ത്രി പറഞ്ഞു.
പിഴ ചുമത്തിയതിൽ എംഎൽഎ, എംപി എന്നിവരുടെ വാഹനങ്ങൾ ഉൾപ്പടും. 328 സര്‍ക്കാര്‍ വാഹനങ്ങൾക്കാണ് പിഴവീണത്. പിഴ ചുമത്തി. അതേസമയം എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടങ്ങളുടേയും അപകട മരിണങ്ങളുടേയും നിരക്ക് കുറഞ്ഞതായും മന്ത്രി പറഞ്ഞു.