കഴിഞ്ഞ 2022 -23 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപയെന്ന് റിപ്പോർട്ട്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോഴാണ് നഷ്ടങ്ങളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതുമായി ബന്ധുപ്പെട്ട് ടാറ്റ സൺസ് ഏകദേശം 13,000 കോടി രൂപ എയർലൈൻ കമ്പനിയിൽ നിക്ഷേപിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ജൂലൈയിൽ 400 വിമാനങ്ങൾക്കുള്ള എഞ്ചിനുകൾക്കായി യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ സിഎഫ്എം ഇന്റർനാഷണലുമായി എയർ ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്.ലാഭത്തേക്കാൾ ഉപഭോക്തൃ കേന്ദ്രീകൃതത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.