മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേത് അപകടകരമായ ബാറ്റിങ് ശൈലിയാണെന്നും ഏതു സമയത്തും പുറത്താകാനുള്ള സാധ്യതയാണ് സഞ്ജുവിന് മുന്നിലുള്ളതെന്നും മുൻ ഇന്ത്യൻ താരം വസീം ജാഫർ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിങ് മനോഹരമായിരുന്നു. താരം അർധ സെഞ്ച്വറിയും നേടിയിരുന്നു. എന്നാൽ ഇന്നിങ്സ് അപകടകരമാണ്. സഞ്ജു ബാറ്റിങ്ങിനായി എത്തിയതിന് പിന്നാലെ സിക്സർ അടിക്കാൻ തുടങ്ങി. ഭാഗ്യത്തിന് ആദ്യ രണ്ടു സിക്സുകളും കൃത്യമായി കണക്ടായി. ടൈമിങ് മോശമായിരുന്നെങ്കിൽ അപ്പോൾ ഔട്ടാകുമായിരുന്നു എന്നും വസീം ജാഫർ പറഞ്ഞു.
നാലാം നമ്പരിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ആ സ്ഥാനത്ത് ഇത്രയും റിസ്കിൽ കളിക്കേണ്ടതുണ്ടോയെന്ന് സംശയമുണ്ട്. ആക്രമണത്തിനൊപ്പം സ്ഥിരതയും പ്രധാനപ്പെട്ടതാണെന്ന് സഞ്ജു തിരിച്ചറിയണം. സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ് ഒന്നോ, രണ്ടോ ഇന്നിങ്സുകളിൽ ഒതുങ്ങരുത്. അതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഐപിഎല്ലിൽ സഞ്ജു ഇങ്ങനെ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുള്ളതാണ്. മികച്ച കുറച്ച് ഇന്നിങ്സുകൾ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ബാറ്റിങ് മോശമാകും. ഇതിൽ നിന്നെല്ലാം സഞ്ജു കൂടുതൽ കാര്യങ്ങൾ മനസിലാക്കുമെന്നാണ് വിശ്വാസമെന്നും വസീം ജാഫർ വ്യക്തമാക്കി.