ടൈറ്റനെ മറക്കാം: 1000 പേരെ ശുക്രനിലേക്ക് അയക്കാൻ ഒരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

Date:

Share post:

ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ശുക്രനിലേക്ക് 1,000 മനുഷ്യരെ അയക്കാൻ ഒരുങ്ങുന്നു. ആഴക്കടലിലെ ടൈറ്റാനിക് സന്ദർശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് പുതിയ പദ്ധതിയുമായി ഗില്ലർമോ സോൺലൈൻ രം​ഗത്ത് വന്നിരിക്കുന്നത്. 2050 ഓടെയായിരിക്കും സോൺലൈനിന്റെ ശുക്രൻ പര്യവേക്ഷണം നടക്കുക എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

‘‘ഓഷൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു, വലിയ മുന്നേറ്റത്തിന്റെ വക്കിലാണു മനുഷ്യകുലം. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസിക്കാൻ കഴിയും, അവിടെ താപനിലയും സമ്മർദ്ദവും കുറവായിരിക്കും’’–സോൺലൈൻ പറഞ്ഞു.
ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നത് തന്റെ അഭിലാഷമാണെന്ന് സോൺലൈൻ പറഞ്ഞു. ‘ഇത് അഭിലാഷമാണ്, ഒരുപക്ഷേ 2050 ഓടെ ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,’ സോൺലൈൻ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.

അതേസമയം പുതിയ പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഓഷൻഗേറ്റല്ല. സോൺലൈന്റെ ഹ്യൂമൻസ്2വീനസ് എന്ന കമ്പനിയാണു ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നിൽ. 2020ലാണു കമ്പനി രൂപീകരിച്ചത്. ശുക്രന്റെ അന്തരീക്ഷത്തിൽ സ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഭൂമിയോടു സമാനമായ ഗുരുത്വാകർഷണം, 0–50 ഡിഗ്രി സെൽഷ്യസ് താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു ഹ്യമൂൻസ്2വീനസ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...