മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങളെയും അവരുടെ പേഴ്സണൽ കാര്യങ്ങളെ കുറിച്ചും മോശമായി സംസാരിച്ച സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നടൻ ബാല. പതിവ് രീതിയിലല്ല താൻ സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസിൽ ഒരു വിഷമം ഉണ്ടായിരുന്നുവെന്നും പറഞ്ഞാണ് ബാല വീഡിയോ തുടങ്ങുന്നത്. തന്നെ തേടിയാണ് സന്തോഷ് വീട്ടിൽ വന്നതെന്നും ബാല പറയുന്നു. സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ ബാല തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തി സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ബാലയെ വീഡിയോയിൽ കാണാം.
ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വർക്കിയും കുറച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു.പുള്ളിയുടെ മനസിലുള്ളത് എന്നോട് തുറന്ന് പറഞ്ഞുവെന്ന് പറഞ്ഞ ബാല, ശേഷം സന്തോഷിനോടാണ് സംസാരിച്ചത്. ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച് സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ല. ഒപ്പണായി പറയാം ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതിൽ എന്തെങ്കിലും കാര്യം നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ. അത് തെറ്റാണോ അല്ലയോ എന്നും ബാല ചോദിക്കുന്നു. തെറ്റാണെന്ന് സന്തോഷ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
പിന്നാലെ മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. മാത്രമല്ല മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിംഗ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോയെന്നും ബാല ചോദിക്കുന്നുണ്ട്. പിന്നാലെ എല്ലാവരോടും സന്തോഷ് മാപ്പ് ചോദിക്കുന്നുമുണ്ട്.
https://www.facebook.com/ActorBalaOfficial/videos/1425036304942299