യാത്രാതിരക്കേറുന്നു; മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സ്

Date:

Share post:

വേനലവധിയും ബക്രീദ് പെരുന്നാളും അടുത്തതോടെ വിമാനയാത്രാ തിരക്കേറുന്നു. യുഎഇയിലല്‍നിന്ന് നാട്ടിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ അറിയിപ്പ്.

ജൂണ്‍ – ജൂലൈ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചരലക്ഷത്തിന്‍റെ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ സര്‍വീസുകൾ ആരംഭിക്കാനും നീക്കമുണ്ട്. അധിക സീറ്റുകൾ ക്രമീകരിച്ച് സര്‍വ്വീസുകൾ ഉറപ്പാക്കാനും തീരുമാനമുണ്ട്.

ടിക്കറ്റ് ബുക്കിംഗിന് എണ്ണം ഏറിയതോടെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പുമായി രംഗത്തുവന്നത്. അവധി ദിനങ്ങളില്‍ യാത്ര ഉറപ്പാക്കാന്‍ മുന്‍കൂട്ടി ബുക്കുചെയ്യണമെന്നും പുതിയ വിമാന സര്‍വ്വീസുകളുടെ സമയക്രമം മനസിലാക്കണമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ആന്തരിക റോഡുകളുടെ വികസനം; 3.7 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്ക് അംഗീകാരം നൽകി ഭരണാധികാരി

ദുബായിലെ ആന്തരിക റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക്...

വിസ്മയക്കാഴ്ചയായി ദുബായ് റൈഡ്; ഷെയ്ഖ് സായിദ് റോഡിൽ നിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകൾ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബായ് റൈഡിൽ അണിനിരന്നത് പതിനായിരക്കണക്കിന് സൈക്കിളുകളാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ വിവിധ ​ഡ്രസ് കോഡുകളിൽ രാവിലെ മുതൽ...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...