കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിനുള്ള ധനസഹായവും തടയൽ, ലോക ബാങ്കിന്റെ നിർദേശങ്ങൾ പിന്തുടരാൻ യുഎഇ 

Date:

Share post:

കള്ളപ്പണം വെളുപ്പിക്കുകയും തീവ്രവാദത്തിന് ധനസഹായവും നൽകുന്നത് തടയാൻ വിവിധ സർക്കാർ വകുപ്പുകൾ ഇതുവരെ ചെയ്ത നടപടികൾ അവലോകനം ചെയ്തു. ലോക ബാങ്ക് സംഘവുമായി സഹകരിച്ചാണ് സർക്കാർ വകുപ്പുകൾ അവലോകന ശിൽപശാല നടത്തിയത്. രാജ്യത്തെ എല്ലാ പ്രധാന വകുപ്പുകളും ഇതിൽ പങ്കെടുത്തു. കള്ളപ്പണ ഇടപാടും തീവ്രവാദത്തിന് സഹായവും പൂർണമായും ഇല്ലാതാക്കുകയാണ് അവലോകനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ഈ രണ്ട് ഇടപാടുകളുടെയും അപകടം സംബന്ധിച്ച് പൊതു, സ്വകാര്യ മേഖലയിലെ മുഴുവൻ പേരെയും ബോധവാന്മാരാക്കുന്നതിൽ ദേശീയ റിസ്ക് അസസ്മെന്റ് സംവിധാനത്തിനു നിർണായക പങ്കുണ്ടെന്നും ശിൽപശാല വിലയിരുത്തി. കൂടാതെ കള്ളപ്പണവും തീവ്രവാദ ഫണ്ടും ഒഴുകുന്ന മേഖലകൾ കണ്ടെത്തി തടയുന്നതിനുള്ള മാർഗരേഖകൾ വകുപ്പുകൾക്കിടയിൽ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള എക്സിക്യൂട്ടിവ് ഓഫിസിന്റെ ഡയറക്ടർ ജനറൽ ഹമീദ് അൽസാബി പറഞ്ഞു. ഇതിനെതിരായ പോരാട്ടത്തിൽ ലോക ബാങ്ക് സംഘത്തിന്റെ മാർഗനിർദേശങ്ങൾ രാജ്യം പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക, നീതിന്യായ, ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും പൊലീസ്, യുഎഇ സെൻട്രൽ ബാങ്ക്, ഫിനാൻഷ്യൽ ഫ്രീ സോണുകൾ,പബ്ലിക് പ്രോസിക്യൂഷൻ, ഐഡന്റിറ്റി സിറ്റിസൻസ്ഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഉൾപ്പെടെയുള്ളവർ ശിൽപശാലയുടെ ഭാഗമായി. കൂടാതെ വിവിധ മേഖലകളിൽ തീവ്രവാദ ഫണ്ടിങ്ങിന്റെയും കള്ളപ്പണ വെളുപ്പക്കിലന്റെയും ഭീഷണി, ദേശീയതലത്തിൽ ഇത്തരം ഫണ്ടിങ്ങുകൾ അപകടകരമായി വളർന്നു, ബാങ്കിങ് മേഖലയിൽ വരാവുന്നതും നീതിന്യായ മേഖലയിൽ സംഭവിക്കാവുന്നതുമായ അപകടങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് ശിൽപശാല വിശദമായി പരിശോധിക്കുകയും ചെയ്ത. ഇത്തരത്തിലുള്ള അവലോകന യോഗങ്ങളും ശിൽപശാലകളും ഇനിയും നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...