കുവൈറ്റിൽ കനത്ത ചൂട് തുടരും. തീരപ്രദേശങ്ങൾ താരതമ്യേന ഈർപ്പമുള്ളതായിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ്, തെക്കുകിഴക്കൻ കാറ്റ് എന്നിവ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് പൊടി പടലങ്ങൾക്ക് കാരണമാകുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബ്ലൗഷി പറഞ്ഞു.
വെള്ളിയാഴ്ച അന്തരീക്ഷത്തിലെ പരമാവധി താപനില 46 മുതൽ 48 ഡിഗ്രി വരെയാകുമെന്നും രാത്രിയിൽ 32 മുതൽ 35 ഡിഗ്രി വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ശനിയാഴ്ച പകൽ സമയത്ത് ചൂട് 47-49 ഡിഗ്രിയിൽ എത്തുമെന്നും രാത്രി 32-33 ഡിഗ്രിയിലേക്ക് താഴുമെന്നും അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതൽ രാജ്യത്ത് മിർസാം സീസണിന് തുടക്കമാകുകയാണ്. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. കൂടാതെ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുകയും ചെയ്യു. എന്നാൽ മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും ചെയ്യും.