ഖുർആൻ കത്തിച്ച സംഭവം; തിങ്കളാഴ്ച ജിദ്ദയിൽ അടിയന്തിര യോ​ഗം ചേരുമെന്ന് ഒ.ഐ.സി

Date:

Share post:

യൂറോപ്പിൽ വ്യാപകമായി ഖുർആനെ അവഹേളിക്കുന്നതിനെതിരെ അടിയന്തിര യോഗം ചേരാൻ തീരുമാനിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി). തിങ്കളാഴ്ച ജിദ്ദയിലെ ഒ.ഐ.സിയുടെ ആസ്ഥാന മന്ദിരത്തിലാണ് യോഗം ചേരുക. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയാണ് അടിയന്തിര യോഗം ചേരുക. യോ​ഗത്തിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് ഓൺലൈനായും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടർച്ചയായി ഖുർആൻ കത്തിക്കുകയും കീറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനിച്ചത്. ഇത്തരം നടപടികളോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് യോഗം വിലയിരുത്തും. സ്വീഡനിൽ ഖുർആൻ കത്തിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ രണ്ടിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ജിദ്ദയിൽ യോഗം ചേർന്നിരുന്നു. എന്നാൽ തുടർന്നും ഡെന്മാർക്കിലടക്കം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്. ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിൽ അധ്യക്ഷത വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...