നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ദുബായ് പൊലീസ്; മനുഷ്യക്കടത്തിലെ ഇരകൾക്ക് സഹായഹസ്തം

Date:

Share post:

ജ‍ോലിയും സുരക്ഷിത ജീവിതവും സ്വപ്നം കണ്ട് മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ദുബായ് പൊലീസ്.  മനുഷ്യക്കടത്ത് കേസുകൾ തടയുന്നതിനും ജീവിതക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനും വ‍ഴികളൊരുക്കുകയാണ് ലക്ഷ്യം. `നിങ്ങൾ ഒറ്റയ്ക്കല്ല’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.

ഹ്യൂമൺ ട്രാഫിക്കിങ് ക്രൈംസ് കൺട്രോൾ സെൻറർ എന്ന പേരിൽ ദുബായ് പൊലീസിന് കീ‍ഴില്‍ 2009 മുതൽ പ്രത്യേക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സമഗ്രമായ സമീപനം സ്വീകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ. സഹായഹസ്തം തേടി വ‍ഴിക്കണ്ണുമായി കാത്തിരിക്കുന്ന നിര‍വധി ആളുകൾക്ക് ദുബായ് പൊലീസിന്‍റെ പുതിയ നീക്കം പുതുജീവന്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഇരകൾക്ക് പിന്തുണ ഉറപ്പാക്കുകയാണെന്ന് മനുഷ്യാവകാശ വകുപ്പിലെ കേണൽ സുൽത്താൻ അൽ ജമാൽ വ്യക്തമാക്കി. അല്‍മക്തൂം ഫൗണ്ടേഷന്‍, ദുബായ് ഫൗണ്ടേഷന്‍ തുടങ്ങി വിവിധ സമിതികളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരാതി ലഭ്യമാകുന്ന നിമിഷം മുതല്‍ ഇരകളാക്കപ്പെടുന്നവര്‍ സ്വരാജ്യത്തേക്ക് മടങ്ങും വരെയൊ സുരക്ഷിത സ്ഥാനത്ത് എത്തുംവരെയൊ പിന്തുണയും സഹായവും ഉറപ്പാക്കും. ലൈഗിംഗ ചൂഷണുവും നിര്‍ബന്ധിത തൊ‍ഴിലും ഉൾപ്പെടെ എല്ലാ വിഭാഗത്തിലും നീതി ‍എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളില്‍ മലയാളികളടക്കം നിര‍ലധിപ്പേര്‍ മനുഷ്യക്കടത്തിന് ഇരകളാകുന്നുണ്ട്. ആഗോളതവത്തില്‍ മനുഷ്യക്കടത്ത് കേസുകൾ വര്‍ദ്ധിച്ചതായും വാഗ്ദാനങ്ങളില്‍ വഞ്ചിതരായവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ മനുഷ്യക്കടത്ത് ചെറുക്കുന്നതിനും വിവിധ തലങ്ങളില്‍ സഹായമെത്തിക്കുന്നതിനും പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...