ഫുട്ബോൾ ഇതിഹാസം ഐഎം വിജയന്റെ മകനായ ആരോമൽ വിജയൻ ഇനി ഈസ്റ്റ് ബംഗാൾ എഫ്.സിക്കൊപ്പം പ്രവർത്തിക്കും. പെർഫോർമൻസ് അനലിസ്റ്റ് ആയാണ് ആരോമൽ ഈസ്റ്റ് ബംഗാളിനൊപ്പം ചേർന്നിരിക്കുന്നത്. ആരോമൽ ആദ്യമായി പ്രവർത്തിക്കുന്ന ഐ.എസ്.എൽ ക്ലബ് ആണ് ഈസ്റ്റ് ബംഗാൾ.
ഫുട്ബോൾ താരങ്ങളുടെ പ്രകടനങ്ങളും മറ്റും സൂക്ഷമമായി വിലയിരുത്തിയ ശേഷം അവരെയും പരിശീലക സംഘത്തെയും സഹായിക്കുക എന്നതായിരിക്കും ആരോമലിന്റെ ജോലി. ഗോകുലം കേരളക്ക് ഒപ്പമായിരുന്നു ആരോമൽ ഇതുവരെ പ്രവർത്തിച്ചിരുന്നത്. അവസാന രണ്ട് സീസണോളമായി ഗോകുലം കേരളയുടെ വീഡിയോ അനലിസ്റ്റായിരുന്നു ആരോമൽ.