ചൂടിനെതിരെ പ്രതിരോധം; തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്ത് അൽ വക്ര നഗരസഭ

Date:

Share post:

ഖത്തറിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോ​ഗ്യത്തിന് പ്രാധാന്യം നൽകി പുതിയ പദ്ധതികളുമായി അൽ വക്ര നഗരസഭ. ചൂടിനെ പ്രതിരോധിക്കാനായി തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്തിരിക്കുകയാണ് നഗരസഭ. ഇതിലൂടെ തൊഴിലാളികൾക്ക് സൂര്യരശ്മികൾ നേരിട്ടേൽക്കുന്നത് ഒഴിവാക്കാനും സൂര്യാഘാതം തടയാനും സാധിക്കും.

സൂര്യരശ്മികൾ കടക്കാത്ത വിധത്തിലുള്ള കട്ടിയുള്ള മെറ്റീരിയൽ ഉപയോ​ഗിച്ച് പ്രത്യേകമായി രൂപകൽപന ചെയ്ത കുടകളാണ് വിതരണം ചെയ്തത്. ഇരിപ്പിടങ്ങളുടെയും റോഡുകളുടെയും ശുചീകരണം, കാർഷിക ജോലികൾ, പബ്ലിക് ഗാർഡനുകൾ, പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് കുട നൽകിയത്. വരും ദിവസങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...