സ്വീഡനിൽ ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീഡിഷ് ഉല്പന്നങ്ങള് ബഹിഷ്കരിച്ച് ഖത്തറിലെ റീട്ടെയില്‍ വ്യാപാര ശൃംഖല. സൂഖ് അല്‍ ബലദി സൂപ്പര്‍ മാര്‍ക്കറ്റാണ് സ്വീഡിഷ് ഉല്പന്നങ്ങള് വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ നിന്ന് സ്വീഡിഷ് ഉല്പന്നങ്ങള് നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീഡിഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം തുടരുമെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. സ്വീഡനിലും ഡെന്മാർക്കിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഖുർആൻ നിന്ദക്കെതിരെ അറബ് ലോകത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.