ദീർഘകാല വിനോദ സഞ്ചാര വീസ, 60 ദിവസത്തിനുള്ളിൽ വീസ ലഭിച്ചവർ യുഎഇയിൽ എത്തണം

Date:

Share post:

യുഎഇയിലേക്കുള്ള ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ രാജ്യത്ത് എത്തണമെന്ന് കർശന നിബന്ധന. വീസ അനുവദിച്ച ദിവസം മുതൽക്കുള്ള 60 ദിവസമാണ് കണക്കാക്കുന്നത്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും ഈ നിയമം ബാധകമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശികൾക്ക് അവരുടെ രാജ്യത്ത് നിന്ന് സ്പോൺസർമാരുടെ സഹായമില്ലാതെ തന്നെ നേരിട്ട് വെബ്സൈറ്റ് വഴിയോ ഐസിപി ആപ് വഴിയോ ദീർഘകാല വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ്: www.icp.gov.ae, ആപ്: UAElCP. കൂടാതെ ഇവയ്ക്ക്‌ പുറമേ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.

വിസ നിരക്ക്

3775 ദിർഹമാണ് (ഏകദേശം 84000 രൂപ) വീസാ നിരക്കായി ഈടാക്കുന്നത്. ഇതിൽ 3025 ദിർഹം ബാങ്ക് സുരക്ഷാ തുകയാണ്. കൂടാതെ 500 ദിർഹം വീസ വിതരണ നിരക്കും 100 ദിർഹം അപേക്ഷാ ഫീസുമായാണ് ഈടാക്കുക. സ്മാർട് സേവനത്തിനായി 100 ദിർഹവും അതോറിറ്റിയുടെ ഇ-ഇടപാടുകൾക്ക് 50 ദിർഹവും ഈടാക്കുന്നുണ്ട്.

ഫാമിലി ടൂറിസ്റ്റ് വീസ

18 വയസ്സ് തികയാത്ത കുട്ടികളുണ്ടെങ്കിൽ ‘ഫാമിലി ടൂറിസ്റ്റ് ‘വീസയ്ക്ക് പ്രത്യേകം അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷകന്റെ ആറു മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് അഞ്ച് വർഷ വിനോദ സഞ്ചാര വീസയ്ക്കു സമർപ്പിക്കേണ്ട അടിസ്ഥാന രേഖ. ഇതിനോടൊപ്പം ബാങ്കിന്റെ സീൽ പതിച്ച കളർ സ്റ്റേറ്റ്മെന്റാണ് നൽകേണ്ടത്. കൂടാതെ 4000 ഡോളർ (3.3 ലക്ഷം രൂപ) ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

അതേസമയം യുഎഇയിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനിയുടെ 180 ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. എന്നാൽ ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ സാധിക്കില്ല. കൂടാതെ ഒരു തവണ വരുമ്പോൾ 90 ദിവസമാണ് താമസാനുമതിയെങ്കിലും 90 ദിവസം കൂടി നീട്ടാൻ കഴിയും. വീസ അനുവദിച്ച തീയതി മുതൽക്കാണ് ഒരു വർഷം കണക്കാക്കുക. അതേസമയം നിയമം ലംഘിച്ച് താമസിച്ചാൽ വീസ റദ്ദാക്കും.

വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷ അപൂർണവും അവ്യക്തവുമായാൽ വീസാ നിരസിക്കും. 30 ദിവസം കഴിഞ്ഞാൽ അപേക്ഷ സ്വയം റദ്ദാകുകയും ചെയ്യും. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ മൂന്ന് തവണ നിരസിച്ചാൽ പുതിയ അപേക്ഷ നൽകേണ്ടി വരുകയും ചെയ്യും. കൂടാതെ ആവർത്തിക്കുന്ന അപേക്ഷയിലെ അപാകതകൾക്ക് പിഴയും ഈടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...