കഴിഞ്ഞ ജൂണിൽ യുഎഇയിൽ ഒരാൾക്ക് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു.അൽ ഐനിൽ താമസിക്കുന്ന പ്രവാസിയായ 28കാരനെ കഴിഞ്ഞ ജൂൺ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുമായി സമ്പർക്കം പുലർത്തിയ 108 വ്യക്തികളെ തിരിച്ചറിയുകയും ഇവരെ നിരീക്ഷണ വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ കൂടുതൽ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന 2020ൽ ആഗോളമാരിയായ പ്രഖ്യാപിച്ച സാർസ് കോവിഡ്- 2 വൈറസിനേക്കാൾ മുമ്പ് തിരിച്ചറിഞ്ഞ കൊറോണ വൈറസാണ് മെർസ് കൊറോണ വൈറസ്. 2012-ലാണ് മാർസ് കൊറോണ ആദ്യമായി യുഎഇ റിപ്പോർട്ട് ചെയ്തത്.