രുചിയൂറും ഈന്തപ്പഴങ്ങളുടെ വൈവിധ്യ ശേഖരമൊരുക്കി അൽ ദൈദ് ഈന്തപ്പഴ മേള 27ന് ആരംഭിക്കും. ഷാർജ ദൈദ് എക്സ്പോ സെന്ററിൽ 30 വരെ സംഘടിപ്പിക്കപ്പെടുന്ന ഈത്തപ്പഴ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി അറിയിച്ചു. യുഎഇയിലെ പ്രാദേശിക കർഷകരെയും ഈന്തപ്പന ഉടമകളെയും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
കാർഷിക സംസ്കാരം സമൂഹത്തിൽ പ്രചരിപ്പിക്കുക, യുഎഇയുടെ ഭക്ഷ്യസുരക്ഷ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് മേള നടത്തിവരുന്നതിന്. രാജ്യവ്യാപകമായി ഈന്തപ്പന കർഷകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നാലു ദിവസത്തെ പരിപാടിയിൽ ഒരു ദശലക്ഷം ദിർഹം സമ്മാനമായി നൽകുന്ന നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.