ആ​ഗോളതലത്തിൽ വിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ

Date:

Share post:

ആ​ഗോളതലത്തിൽ വിലക്കയറ്റം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ. ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റ നിരക്കുകളിലൊന്നാണ് ഖത്തറിന്റേത്. 2022 ജൂലൈയ്ക്കും 2023 മെയ്ക്കും ഇടയിൽ വർഷാടിസ്ഥാനത്തിൽ 2 ശതമാനത്തിൽ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം എന്നാണ് റിപ്പോർട്ട്.

രാജ്യാന്തര നാണയ നിധി നൽകുന്ന സ്ഥിതി വിവരക്കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ലോകബാങ്ക് ഭക്ഷ്യവിലക്കയറ്റ നിരക്കുകളുടെ കണക്കുകൾ തയാറാക്കുന്നത്. 2022 ജൂലൈയിൽ ഖത്തറിലെ ഭക്ഷ്യ സാധനങ്ങളുടെ വിലകയറ്റ നിരക്ക് 4.8 ശതമാനവും ഓഗസ്റ്റിൽ 6.4 ശതമാനവും സെപ്റ്റംബറിൽ 4.6 ശതമാനവും ആയിരുന്നു.

ലോകബാങ്കിന്റെ കീഴിലുള്ള കാർഷിക ഭക്ഷ്യ യൂണിറ്റുമായി ചേർന്നാണ് ഭക്ഷ്യ വിലകയറ്റ സൂചകങ്ങൾ വിലയിരുത്തി കളർ കോഡ് തയാറാക്കിയത്. ഇതനുസരിച്ച് ഖത്തറിന്റെ കളർ കോഡ് പച്ചയാണ്. വിലകയറ്റ നിരക്ക് 2 ശതമാനത്തിൽ താഴെയുള്ള രാജ്യങ്ങൾക്കാണ് പച്ച നിറം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...