വിവാദങ്ങൾക്കിടെ നടന്‍ ദിലീപിന് യുഎഇ ഗോൾഡന്‍ വിസ. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുളള എമിറേറ്റ്സ് ബിസിനസ് ഹബ്ബാണ് ദിലീപിനായി വിസ നടപടികൾ പൂര്‍ത്തിയാക്കിയത്. വിസ സ്വീകരിച്ച ദിലീപ് അഞ്ച് ദിവസം യുഎയില്‍ തുടരും.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോൾഡന്‍ വിസ അനുവദിക്കുന്നത്. പത്ത് വര്‍ഷത്തെ കാലാവധിയുളളതാണ് വിസകൾ. പിന്നീട് പുതുക്കി നല്‍കുകയും ചെയ്യും. മലയാളത്തിലെ സൂപ്പര്‍ താരങ്ങൾ അടക്കം നിരവധിപ്പേര്‍ക്ക് ഇതിനകം ഗോൾഡന്‍ വിസ ലഭിച്ചുകഴിഞ്ഞു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ സിനിമാ ലോകത്ത് , പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ലാലു അലക്സ് , സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, ടൊവിനോ തോമസ്, പ്രണവ് മോഹൻലാൽ, നടിമാരായ ശ്വേതാ മേനോൻ, മീന, ആശാ ശരത്, കെ എസ് ചിത്ര, മീര ജാസ്മിൻ, തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
അടുത്തിടെ ഗോൾഡന്‍ വിസ മാനദണ്ഡങ്ങളില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. വിവധ രാജ്യങ്ങളിലെ പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും കൂടതല്‍ നിക്ഷേപകരെ യുഎഇയില്‍ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവുകൾ നടപ്പാക്കിയത്. ഗോൾഡന്‍ വിസ ലഭ്യമായവര്‍ക്ക് സ്പോണ്‍സറുടെ പിന്തുണയില്ലാതെ യുഎഇയില്‍ താമസിക്കുന്നതിനും തൊഴിലെടുക്കുന്നതിനും ആനുകൂല്യങ്ങൾ ലഭ്യമാകും.