2023 ലെ മികച്ച 50 ഗ്ലോബൽ സ്റ്റുഡന്റ് പ്രൈസ് ഷോർട്ട്‌ലിസ്റ്റിൽ യുഎഇ വിദ്യാർത്ഥി ഇടം നേടി. യുഎഇയിലെ ദുബായ് കോളേജിൽ പഠിക്കുന്ന പതിനേഴുകാരനായ വാൻഷ് ഗാധിയയാണ് ഇടം നേടിയത്. 122 രാജ്യങ്ങളിൽ നിന്നുള്ള 4000 അപേക്ഷകളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പഠനത്തിലും അവരുടെ സമപ്രായക്കാരുടെ ജീവിതത്തിലും സമൂഹത്തിലും യഥാർത്ഥ സ്വാധീനം ചെലുത്തിയ അസാധാരണ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകി വരുന്നത്.
കെനിയൻ സ്വദേശിയാണ് വാൻഷ് ഗാധിയ. അന്താരാഷ്ട്ര ഡിബേറ്റിംഗ്, പ്രസംഗം, ഗണിതശാസ്ത്രം, കോഡിംഗ് മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ
വാൻഷ് ഗാധിയ സ്വന്തമാക്കിയിട്ടുണ്ട്. അസാധാരണരായ വിദ്യാർത്ഥികളുടെ പ്രയത്‌നങ്ങളെ ആഘോഷിക്കുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാൻ 2021-ലാണ് വാർഷിക ഗ്ലോബൽ സ്റ്റുഡന്റ് പ്രൈസിന് തുടക്കമായത്.