ചൈനീസ് സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷിക്കാനൊരുങ്ങി ഷാർജ ടാക്സി

Date:

Share post:

ഷാർജ ടാക്സി ലിമോസിൻ സർവീസിനായി ചൈനീസ് സ്കൈവെൽ ഇലക്ട്രിക് വാഹനങ്ങൾ പരീക്ഷിച്ചു തുടങ്ങി. ഈ വർഷം ആദ്യം, ദുബായ് ടാക്സി കോർപ്പറേഷൻ സ്കൈവെൽ എസ്‌യുവി മോഡലിന്റെ മൂന്ന് മാസത്തെ പരീക്ഷണം പ്രഖ്യാപിച്ചിരുന്നു.

സ്കൈവെൽ ET5 എസ്‌യുവി 520 കിലോമീറ്റർ പരിധി നൽകുന്നു, 40 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. ജൂൺ ആദ്യം ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ച ടെസ്റ്റുകൾ, സ്കൈവെല്ലിന്റെ സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അതിന്റെ ഗുണനിലവാരം വിലയിരുത്തും.

2050 ഓടെ അമ്പത് ശതമാനം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് യുഎഇ പദ്ധതിയിടുന്നതെന്ന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ അൽ മസ്റൂയി കഴിഞ്ഞ ആഴ്ച പറഞ്ഞു. രാജ്യത്തുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ഒരു പുതിയ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.2050ഓടെ കാർബൺ രഹിത പൊതുഗതാഗതം കൈവരിക്കുക എന്ന ഷാർജയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരീക്ഷണം.എല്ലാ കാറുകളും പരിസ്ഥിതി സൗഹൃദ മാർഗങ്ങളാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി 2022 അവസാനത്തോടെ 60 ശതമാനം വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റുമെന്ന് ഷാർജ ടാക്സി ഒക്ടോബറിൽ പ്രഖ്യാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...