സൗദിയിൽ ഇനി മൊബൈലിൽ വിളിച്ച് തട്ടിപ്പ് നടത്താമെന്ന് വിചാരിച്ചാൽ നടക്കില്ല. വിളിക്കുന്നയാളുടെ പേരും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ തെളിഞ്ഞു കാണും. പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി. സൗദി കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻ്റ് ടെക്നോളജി കമ്മീഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പുതിയ തീരുമാനം.
അജ്ഞാത കോളുകളും അതുവഴിയുള്ള തട്ടിപ്പുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ പദ്ധതി നടപ്പിലാക്കുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കാണാൻ സാധിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. 2ജി, 3ജി, 4ജി, 5ജി ഉൾപ്പെടെ എല്ലാത്തരം ജനറേഷനുകളിലും വിവരങ്ങളും ദൃശ്യമാക്കും.