ഗിന്നസ് ലോക റെക്കോർഡിലിടം നേടി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സാത്വിക് സായ്രാജ് റങ്കിറെഡ്ഡി. മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ സ്മാഷ് ചെയ്ത് ലോകത്തിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്ത പുരുഷ ബാഡ്മിന്റൺ താരം എന്ന റെക്കോർഡാണ് സാത്വിക് സ്വന്തമാക്കിയത്.
ചിരാഗ് ഷെട്ടിയ്ക്കൊപ്പം പുരുഷ ഡബിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി നിരവധി കിരീടങ്ങൾ നേടിയ താരമാണ് സാത്വിക്. 2013-ൽ മലേഷ്യയുടെ ടാൻ ബൂൻ ഹിയോങ്ങിന്റെ പേരിലുള്ളതായിരുന്നു ഇതിന് മുമ്പുള്ള ലോക റെക്കോർഡ്. മണിക്കൂറിൽ 493 കിലോമീറ്റർ വേഗതയിലായിരുന്നു ടാൻ ബൂനിന്റെ സ്മാഷ്.
വനിതാതാരങ്ങളിൽ ഏറ്റവും വേഗത്തിൽ സ്മാഷ് ചെയ്തതിന്റെ റെക്കോഡ് മലേഷ്യയുടെ ടാൻ പേളിയുടെ പേരിലാണ്. മണിക്കൂറിൽ 438 കിലോമീറ്റർ വേഗതയിലാണ് സ്മാഷ് ചെയ്തത്.